മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂണ്‍ 26ന് അവസാനിച്ച വാരത്തിൽ രാജ്യത്തെ വിദേശ നാണ്യ നിക്ഷേപം 5.65 ബില്യണ്‍ ഡോളർ കുറഞ്ഞ് 666.93 ബില്യണിലെത്തി.
ജൂണ്‍ 19ന് അവസാനിച്ച മുൻ വാരത്തിൽ വിദേശനാണ്യ ശേഖരം 963 മില്യണ്‍ ഡോളർ ഉയർന്ന് 671.63 ബില്യണിലെത്തിയശേഷമാണ് ഈ ഇടിവ്.
വിദേശനാണ്യ ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ ഫോറിൻ കറൻസി അസറ്റ്സ് ഈ വാരത്തിൽ 150 മില്യണ്‍ ഡോളർ കുറഞ്ഞ് 541.067 ബില്യണിലെത്തി.
സ്വർണശേഖരത്തിന്റെ മൂല്യം 5.394 ബില്യണ്‍ ഡോളർ കുറഞ്ഞ് 102.536 ബില്യണ്‍ ഡോളറായതായി കേന്ദ്ര ബാങ്ക് അറിയിച്ചു. സ്പെഷൽ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആർ) 89 മില്യണ്‍ കുറഞ്ഞ് 18.558 ബില്യണിലെത്തി.
കേന്ദ്ര ബാങ്കിന്റെ കണക്കുകൾ പ്രകാരം വാരത്തിന്റെ അവസാനത്തിൽ അന്താരാഷ് ട്ര നാണയ നിധിയിലെ ഇന്ത്യയുടെ റിസർവ് പൊസിഷനും 21 മില്യണ്‍ കുറഞ്ഞ് 4.772 ബില്യണ്‍ ഡോളറായി.